സീനിയര്‍ വനിത ടീമിനു പുതിയ കോച്ചിനുള്ള വിജ്ഞാപനം ഇറക്കി ബിസിസിഐ. നിലവിലെ വനിത ടീം മുഖ്യ കോച്ചായ ഡബ്ല്യവി രാമന്റെ രണ്ട് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ കോച്ചിന്റെ കാലാവധിയും രണ്ട് വര്‍ഷമായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെ പ്രതിനിധീകരിച്ച വ്യക്തിയോ അല്ലെങ്കില്‍ എന്‍സിഎ ലെവല്‍ സി സര്‍ട്ടിഫിക്കേഷനോ ഉള്ള കോച്ചോ അല്ലെങ്കില്‍ അത് പോലെയുള്ള ഏതെങ്കിലും യോദ്യതയുള്ള കുറഞ്ഞത് 50 ഫസ്റ്റ് ക്ലാസ്സ് മത്സരമെങ്കിലും കളിച്ച വ്യക്തിയാകണം കോച്ചെന്നാണ് ബിസിസിഐ പരസ്യത്തില്‍ പറയുന്നത്.
ഇത് കൂടാതെ ഒരു അന്താരാഷ്ട്ര ടീമിനെ ഒരു സീസണിലെങ്കിലുമോ അല്ലെങ്കില്‍ ഒരു ടി20 ഫ്രാഞ്ചൈസിയെ രണ്ട് സീസണുകളിലെങ്കിലും കൈകാര്യം ചെയ്ത പരിചയസമ്പത്ത് വേണമെന്നും നിബന്ധനയുണ്ട്. ഇത് കൂടാതെ ജൂനിയര്‍ ടീമിനുള്ള പുതിയ സെലക്ടര്മാര്ക്കായുള്ള അപേക്ഷയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.