ഏഷ്യ കപ്പിന് നാളെ ആരംഭം, ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയുമായി

Sports Correspondent

വനിത ഏഷ്യ കപ്പ് നാളെ ആരംഭിയ്ക്കും. ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശും തായ്‍ലാന്‍ഡും ഏറ്റുമുട്ടുമ്പോള്‍ നാളെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഒക്ടോബര്‍ 1 മുതൽ 15 വരെയാണ് മത്സരങ്ങള്‍ നടക്കുക. പാക്കിസ്ഥാന്‍, മലേഷ്യ, യുഎഇ എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ ഒക്ടോബര്‍ 11ന് അവസാനിക്കുമ്പോള്‍ ഒക്ടോബര്‍ 13ന് സെമി ഫൈനലുകളും ഒക്ടോബര്‍ 15ന് ഫൈനലും നടക്കും.

മത്സരങ്ങളെല്ലാം സിൽഹെറ്റിലെ സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.