ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള വനിത ആഷസിലെ ഏക ടെസ്റ്റ് മത്സരം ജനുവരി 27ന് മാനുക ഓവലില്‍ നടക്കും. പരമ്പരയുടെ ഭാഗമായി മൂന്ന് വീതം ഏകദിനങ്ങളും നടക്കും. പരിമിത ഓവര്‍ പരമ്പര ഫെബ്രുവരിയില്‍ ആണ് ആരംഭിക്കുക. ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയന്‍ വനിതകളുടെ സമ്മര്‍ സീസണ്‍ ആരംഭിയ്ക്കുന്നത്. അതിന് ശേഷമാണ് ഇംഗ്ലണ്ടുമായുള്ള ഏറെ പ്രാധാന്യമുള്ള പരമ്പര. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയുടെ തീയ്യതികളും വേദികളും ചര്‍ച്ചയിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം.