ബംഗ്ലാദേശ് ഇന്നിംഗ്സിനു ശേഷം മഴയെത്തിയപ്പോള്‍ മത്സരം 11 ഓവറും ലക്ഷ്യം 91 റണ്‍സുമാക്കി ചുരുക്കിയപ്പോള്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഈ ലക്ഷ്യം 9.1 ഓവറില്‍ നേടി വിന്‍ഡീസ്. ആദ്യ ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയം നേടിയ ആതിഥേയര്‍ക്കായി ആന്‍ഡ്രേ റസ്സല്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 143/9 എന്ന സ്കോറാണ് 20 ഓവറില്‍ നേടിയത്. ബംഗ്ലാദേശ് 9.1 ഓവറില്‍ 93/3 എന്ന സ്കോര്‍ നേടി ജയം ഉറപ്പാക്കി.
ബൗളിംഗില്‍ കെസ്രിക് വില്യംസ് നാല് വിക്കറ്റും ആഷ്‍ലി നഴ്സ്, കീമോ പോള്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ ഒരു വിക്കറ്റുമാണ് വിന്‍ഡീസിനായി നേടിയത്. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും നഷ്ടമായ ബംഗ്ലാദേശിനു പിന്നീട് മത്സരത്തില്‍ യാതൊരു വിധ പ്രഭാവവുമുണ്ടാക്കുവാനായില്ല. മഹമ്മദുള്ള 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 24 റണ്‍സ് നേടി.
വിന്‍ഡീസിനും തുടക്കം മോശമായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ ആന്‍ഡ്രേ ഫ്ലെച്ചര്‍, എവിന്‍ ലൂയിസ് എന്നിവരെ നഷ്ടമായ ആതിഥേയരെ ആന്‍ഡ്രേ റസ്സല്‍(35*)-മര്‍ലന്‍ സാമുവല്‍സ്(26) കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. റോവ്മന്‍ പവല്‍ 15 റണ്‍സുമായി ടീമിന്റെ വിജയസമയത്ത് റസ്സലിനു പിന്തുണയുമായി പുറത്താകാതെ നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial