കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസിക്ക് ഭീഷണിയില്ലെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ മാറ്റില്ലെന്ന് അറിയിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കെയ്ൻ വില്യംസണെ മാറ്റുമെന്ന് വാർത്തകൾ വന്നിരുന്നു. ഒരു മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയാണ് ന്യൂസിലാൻഡ് ടെസ്റ്റ് ടീം ക്യാപ്റ്റൻസിയിൽ നിന്ന് കെയ്ൻ വില്യംസണെ മാറ്റുമെന്ന വാർത്ത പരന്നത്. കെയ്ൻ വില്യംസണ് പകരക്കാരനായി ടോം ലതാം ക്യാപ്റ്റനാവുമെന്നും മധ്യ പ്രവർത്തകൻ ജെയിംസ് മെക്കോണിയുടെ ട്വീറ്റിൽ ഉണ്ടായിരുന്നു.

എന്നാൽ ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ഔദ്യോഗിക വക്താവ് കെയ്ൻ വില്യംസൺ ന്യൂസിലാൻഡ് ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരുമെന്നും ഈ വാർത്ത തെറ്റാണെന്നും അറിയിച്ച് രംഗത്തെത്തി. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് ന്യൂസിലാൻഡ് തോറ്റ സമയത്ത് കെയ്ൻ വില്യംസൺ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യക്കെതിരെയുള്ള പരമ്പര 2-0ന് ജയിച്ച് കെയ്ൻ വില്യംസൺ ആരാധകരുടെ വിശ്വാസം വീണ്ടെടുത്തിരുന്നു.