സര്‍ഫ്രാസിന് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കും – ബാബര്‍ അസം

Sports Correspondent

ഏകദിനങ്ങളില്‍ സര്‍ഫ്രാസ് അഹമ്മദിനെ കൂടുതല്‍ ഉപയോഗിക്കുവാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പിന് ശേഷം പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ താരത്തിന് അതിന് ശേഷം വെറും രണ്ട് ഏകദിനത്തില്‍ മാത്രമാണ് കളിക്കുവാന്‍ അവസരം ലഭിച്ചത്.

സര്‍ഫ്രാസിന് പകരം കീപ്പിംഗ് ദൗത്യം മുഹമ്മദ് റിസ്വാനെയാണ് പാക്കിസ്ഥാന്‍ ഏല്പിച്ച് പോന്നത്. ഒക്ടോബര്‍ 2019ന് ശേഷം ആദ്യമായി പാക്കിസ്ഥാന് വേണ്ടി കളിക്കുവാന്‍ അവസരം ലഭിച്ച സര്‍ഫ്രാസ് 13 റണ്‍സാണ് ഇന്നലെ നേടിയത്.

ഏകദിനങ്ങളില്‍ സര്‍ഫ്രാസിനെ അഞ്ചാം നമ്പര്‍ ബാറ്റ്സ്മാനായും കീപ്പറായും കഴിയുന്ന അവസരത്തിലെല്ലാം ഉപയോഗിക്കുമെന്നാണ് ബാബര്‍ അസം അഭിപ്രായപ്പെട്ടത്. ഷദബ് ഖാന് പരിക്കേറ്റതാണ് സര്‍ഫ്രാസിന് ടീമില്‍ ഇടം ലഭിയ്ക്കുവാന്‍ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് സര്‍ഫ്രാസിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് ബാബര്‍ അസം പറഞ്ഞത്.