മഴ ഭീഷണി, ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടോസ്സ് വൈകും

jithinvarghese

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് T20 മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിനും മഴ ഭീഷണി. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ടോസ്സ് വൈകും. മൂന്ന് മത്സരങ്ങളുള്ള സീരീസിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു വൈറ്റ് വാഷ് ഒഴിവാക്കാനാണ് വെസ്റ്റ് ഇൻഡീസ് ഇന്നിറങ്ങുന്നത്. ഓപ്പണിംഗിനായി ഒരു നല്ല കൂട്ട്കെട്ട് കണ്ടെത്താൻ പോലും വിഷമിക്കുന്ന കരീബിയൻസിന് ഇന്ന് ആശ്വാസ ജയം വേണം.

ഒടുവിൽ വിവരം കിട്ടുമ്പോൾ പിച്ചിൽ നിന്നും കവേഴ്സ് മാറ്റിയെങ്കിലും വെറ്റ് ഔട്ട് ഫീൽഡാണ് ടോസ്സ് വൈകാൻ കാരണം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ ഭേദപ്പെട്ട സ്കോർ ചേസ് ചെയ്തുകൊണ്ടിരുന്ന കരീബിയൻസിന് ഇന്നിംഗ്സ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.