ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ വിന്‍ഡീസ് കളിക്കാന്‍ പോകുന്നത് 15 ടി20 മത്സരങ്ങള്‍

Sports Correspondent

ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെന്ന നിലയില്‍ വെസ്റ്റിന്‍ഡീസ് അടുത്ത ഏതാനും മാസങ്ങളിലായി 15 ടി20 മത്സരങ്ങള്‍ കളിക്കും. ടീമിന്റെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള ഹോം സീരീസിലാണ് ഇത്രയും മത്സരങ്ങള്‍ കളിക്കുന്നത്. നിലവിലെ ടി20 ചാമ്പ്യന്മാരാണ് വെസ്റ്റിന്‍ഡീസ്.

2016ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് കിരീടം സ്വന്തമാക്കിയത്. 2020ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കോവിഡ് കാരണം മാറ്റി വെച്ചിരുന്നു. 2021ല്‍ ഇന്ത്യയിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കേണ്ടതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ അത് യുഎഇയിലേക്ക് മാറ്റുവാനാണ് സാധ്യത.