അവസാന വിക്കറ്റിൽ പൊരുതി വെസ്റ്റിൻഡീസ്, ഇംഗ്ലണ്ടിനെതിരെ 41 റൺസ് ലീഡ്

Newsroom

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ മൂന്നാം ദിനവും മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് വെസ്റ്റിൻഡീസ്. ഇന്ന് കളി ലഞ്ചിന് പിരിയുമ്പോൾ വെസ്റ്റിൻഡീസ് 457ൽ അവരുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ അവർ 41 റൺസിന്റെ ലീഡ് നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 416ന് ഓളൗട്ട് ആയിരുന്നു.

Picsart 24 07 20 17 53 22 249

ഇന്ന് ഒരു ഘട്ടത്തിൽ 386-9 എന്ന നിലയിൽ ആയ വെസ്റ്റിൻഡീസ് അവസാന വിക്കറ്റിൽ 71 റൺസ് ആണ് ചേർത്തത്. 82 റൺസ് എടുത്ത് പുറത്താകതെ നിന്ന ജോഷുവ ഡിസിൽവയും 33 റൺസ് എടുത്ത ഷമാർ ജോസഫും ആണ് അവസാനം ഇംഗ്ലണ്ടിനെ വെള്ളം കുടുപ്പിച്ചത്.

ഇന്നലെ കവെം ഹോഡ്ജ് സെഞ്ച്വറുയുമായി വെസ്റ്റിൻഡീസിനെ മുന്നിൽ നിന്ന് നയിച്ചിരുന്നു. 171 പന്തിൽ നിന്ന് 120 റൺസ് ആണ് താരം അടിച്ചത്. 19 ഫോർ താരം അടിച്ചു. അലിക് അത്നെസെ 82 റൺസും അടിച്ചു. 48 റൺസ് എടുത്ത് ബ്രെത്വെറ്റും നല്ല സംഭാവന ചെയ്തു‌.