വെസ്റ്റിൻഡീസിനെതിരെ വിജയങ്ങളിൽ റെക്കോർഡ് ഇട്ട് ഇന്ത്യ

Newsroom

ഇന്ന് നടന്ന മൂന്നാം ട്വി20 മത്സരവും വിജയിച്ചതോടെ ഒരു നേട്ടത്തിൽ കൂടെ എത്തിയിരിക്കുകയാണ് ഇന്ത്യ. വെസ്റ്റിൻഡീസിനെതിരെ ട്വി20യിൽ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ നേടുന്ന ടീമായി ഇന്ത്യ ഇന്നത്തോടെ മാറി. ഇന്നത്തേത് അടക്കം അവസാനം വെസ്റ്റിൻഡീസുമായി ഏറ്റുമുട്ടിയ ആറ് ട്വി20 മത്സരങ്ങളും ഇന്ത്യ ആയിരുന്നു വിജയിച്ചത്. 2016-17ൽ പാകിസ്ഥാൻ 5 തവണ വെസ്റ്റിൻഡീസിനെ തുടർച്ചയായി തോൽപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ ഇന്ത്യ മറികടന്നത്.

വെസ്റ്റിൻഡീസിനെതിരായ തുടർജയങ്ങൾ;

6 ജയം – India (2018-19) *
5 – ജയം Pakistan (2016-17)
4 – ജയം South Africa (2008-10)
4 – ജയം Sri Lanka (2009-12)
4 – ജയം Australia (2010-12)
4 – ജയം Pakistan (2017-18)