വെസ്റ്റിൻഡീസിനെ രണ്ടാം ടെസ്റ്റിലും തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി

Newsroom

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചു. 241 റൺസിന്റെ വിജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസിനെ 143 റൺസിന് ഓളൗട്ട് ആക്കാൻ ഇംഗ്ലണ്ടിനായി. 5 വിക്കറ്റ് എടുത്ത് ഷുഹൈബ് ബഷീറാണ് ഇംഗ്ലണ്ടിന്റെ ഹീറോ ആയത്.

ഇംഗ്ലണ്ട് 24 07 21 23 19 05 217

ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 425ൽ അവസാനിച്ചിരുന്നു. അവർക്ക് ആയി ജോ റൂട്ടും ഹാരി ബ്രൂകും സെഞ്ച്വറി നേടി. ജോ റൂട്ട് 122 റൺസും ഹാരി ബ്രൂക് 109 റൺസും എടുത്തു.

385 എന്ന വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിനായി രണ്ടാം ഇന്നിങ്സിൽ ആരും തിളങ്ങിയില്ല. 47 റൺസ് എടുത്ത ബ്രാത്വൈറ്റ് ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയത്. 11 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ ഷൊഹൈബ് ബഷീറിനായി. ക്രിസ് വോക്സും, ഗസ് ആറ്റ്കിൻസണും 2 വിക്കറ്റ് വീതം നേടി.