ക്രിക്കറ്റ് മത്സരങ്ങൾ മുഴുവൻ നിർത്തിവെച്ച് വെസ്റ്റിൻഡീസ്

- Advertisement -

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വെസ്റ്റിൻഡീസിൽ നടക്കുന്ന മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെക്കുന്നതായി അറിയിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. മെഡിക്കൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മത്സരങ്ങൾ നിർത്തിവെക്കുന്നതെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഈ നിർദേശം എല്ലാ പ്രാദേശിക ക്രിക്കറ്റ് ബോർഡുകളും അനുസരിക്കണമെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

നിലവിൽ മാർച്ച് 30വരെയാണ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുന്നത്. ഇത് പ്രകാരം വെസ്റ്റിൻഡീസ് ചാമ്പ്യൻഷിപ്പിന്റെ അവസാന രണ്ട് റൗണ്ടുകൾ, വനിതാ ഏകദിന ടൂർണമെന്റ്, അണ്ടർ 15 മത്സരങ്ങൾ, അണ്ടർ 19 മത്സരങ്ങൾ എന്നിവരെയും നിർത്തിവെച്ചിട്ടുണ്ട്.  വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട മുഴുവൻ മീറ്റിങ്ങുകളും ഇത് പ്രകാരം നിർത്തിവെച്ചിട്ടുണ്ട്.

Advertisement