ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സിൽ 197 റൺസിന് എല്ലാവരും പുറത്ത്. ആദ്യ ഇന്നിങ്സിൽ 369 റൺസ് എടുത്ത ഇംഗ്ലണ്ടിന് നിലവിൽ 172 റൺസിന്റെ ലീഡ് ഉണ്ട്. 31 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനമാണ് വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിന് ഒതുക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.
വെസ്റ്റിൻഡീസിന് വേണ്ടി 46 റൺസ് എടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡർ ആണ് ടോപ് സ്‌കോറർ. 37 റൺസ് എടുത്ത ഡൗറിച്ചുമായി ചേർന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടാണ് വെസ്റ്റിൻഡീസിന് ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ 2 വിക്കറ്റും ആർച്ചറും വോക്സും ഓരോ വിക്കറ്റും വീഴ്ത്തി.













