ദക്ഷിണാഫ്രിക്കക്ക് എതിരായ വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു, IPL താരങ്ങൾ പരമ്പര കളിക്കില്ല

Newsroom

Picsart 24 05 20 11 26 16 129
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റിൻഡീസിൽ വെച്ച് നടക്കുന്ന 3 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് ആയുള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു. നായകനായി ബ്രാൻഡൻ കിംഗിനെ ആണ് മാനേജ്മെന്റ് തിരഞ്ഞെടുത്തത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 പ്ലേ ഓഫിനായി രാജസ്ഥാൻ റോയൽസിന് ഒപ്പം ഉള്ള റോവ്‌മാൻ പവലിൻ്റെ അഭാവത്തിൽ ആണ് കിംഗ് ക്യാപ്റ്റൻ ആകുന്നത്. ഐ പി എല്ലിൽ കളിക്കുന്നവരെ ഒന്നിം ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

വെസ്റ്റിൻഡീസ് 24 05 20 11 26 01 461

പ്ലേ ഓഫിൽ ഇല്ലാത്ത ഷായ് ഹോപ്പിനും നിക്കോളാസ് പൂരനും ഈ പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. ടി20 ലോകകപ്പിന് മുന്നോടിയായി മെയ് 27ന് അവർ ടീമിനൊപ്പം ചേരും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള 3 ടി20 മത്സരങ്ങൾ മെയ് 23, 25, 26 തീയതികളിൽ ജമൈക്കയിലെ കിംഗ്സ്റ്റണിലുള്ള സബീന പാർക്കിൽ ആണ് നടക്കുക.

West Indies squad for South Africa T20Is
Brandon King (C), Roston Chase, Alick Athanaze, Johnson Charles, Andre Fletcher, Mathew Forde, Jason Holder, Akeal Hosein, Shamar Joseph, Kyle Mayers, Obed McCoy, Gudakesh Motie, Romario Shepherd, Hayden Walsh