നവംബർ 16, 2025-ന് ന്യൂസിലാൻഡിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോൺ കാംബെല്ലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. അടുത്തിടെ ഇന്ത്യൻ മണ്ണിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ കാംബെല്ലിന് ഏകദേശം 50-ന് അടുത്താണ് ഏകദിനത്തിലെ ബാറ്റിംഗ് ശരാശരി.
മോശം ഫോം കാരണം ഓപ്പണർ ബ്രാൻഡൻ കിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയ സ്ഥാനത്താണ് കാംബെല്ലിന്റെ വരവ്.
പേസ് ബൗളിംഗ് വിഭാഗത്തിൽ അൽസാരി ജോസഫ്, ഷമർ ജോസഫ്, ജെദിയാ ബ്ലേഡ്‌സ് തുടങ്ങിയ പ്രധാന കളിക്കാർക്ക് പരിക്കേറ്റത് വെസ്റ്റ് ഇൻഡീസിന് തിരിച്ചടിയാണ്. ഈ വിടവ് നികത്തുന്നതിനായി പേസർമാരായ ജോഹാൻ ലെയ്ൻ, ഷമർ സ്പ്രിംഗർ എന്നിവർക്ക് ആദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുവരും ന്യൂസിലാൻഡിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. പരിക്കിൽ നിന്ന് മോചിതനായ മാത്യു ഫോർഡെയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
West Indies’ squad for ODI series vs New Zealand
Shai Hope (C), Alick Athanaze, Ackeem Auguste, John Campbell, Keacy Carty, Roston Chase, Matthew Forde, Justin Greaves, Amir Jangoo, Johann Layne, Khary Pierre, Sherfane Rutherford, Jayden Seales, Romario Shepherd, Shamar Springer.














