വസീം ജാഫറിന്റെ ലോകകപ്പ് സ്ക്വാഡിലും സഞ്ജുവിന് സ്ഥാനം, രാഹുൽ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം അടുത്ത് വരുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് രംഗത്തെ പ്രമുഖർ എല്ലാം അവരുടെ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിക്കുകയാണ്. പുതുതായി വസീം ജാഫർ ആണ് തന്റെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വസീം ജാഫറിന്റെ സ്ക്വാഡിൽ ഉണ്ട്. സഞ്ജു സാംസണും റിഷഭ് പന്തും ആണ് ജാഫറിന്റെ സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ.

ലോകകപ്പ് 24 04 27 23 16 34 470

കെ എൽ രാഹുലിനെ വസീം ജാഫർ ടീമിൽ ഉൾപ്പെടുത്തിയില്ല. ശുഭ്മൻ ഗിൽ, രവി ബിഷ്ണോയ് എന്നിവരും വസീം ജാഫറിന്റെ സ്ക്വാഡിൽ ഇല്ല. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ജഡേജ എന്നിവർ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് അദ്ദേഹം പറയുന്നു.

വസീം ജാഫറിന്റെ ലോകകപ്പ് സ്ക്വാഡ്:

1. Rohit (C)
2. Jaiswal
3. Kohli
4. SKY
5. Pant (WK)
6. Samson (WK)
7. Hardik
8. Dube
9. Rinku
10. Jadeja
11. Kuldeep
12. Chahal
13. Bumrah
14. Siraj
15. Arshdeep