ഒക്ടോബറിലും നവംബറിലും ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പ് വിജയിക്കാൻ പാകിസ്താന് ആകും എന്ന് വസീം ആക്രം. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശക്തമാണെന്നും ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒരു ടീമായിരിക്കും പാകിസ്താൻ എന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം പറഞ്ഞു.
ബാബർ അസം മികച്ച ക്യാപ്റ്റനും മികച്ച കളിക്കാരുമാണ്, ഒപ്പം ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ലൈനപ്പുകളിൽ ഒന്നാണ് ഞങ്ങൾക്കുള്ളത്. ഷഹീൻ അഫ്രീദി ഇപ്പോൾ മികച്ച ഫോമിലാണ്. പിഎസ്എല്ലിൽ തന്റെ ടീമിനെ അദ്ദേഗം രണ്ടാം തവണയും വിജയത്തിലേക്ക് നയിച്ചു. ഒരു ഓൾറൗണ്ടർ എന്ന നിലയിലും അദ്ദേഹം വികസിച്ചുകൊണ്ടിരിക്കുകയാണ്. വസീം അക്രം പറയുന്നു.
പാകിസ്താൻ സ്ക്വാഡിൽ ഹാരിസ് റൗഫും നസീം ഷായും ഉണ്ട്. മുഹമ്മദ് ഹസ്‌നൈൻ ഉണ്ട്, ഇഹ്‌സാനുള്ള ഒരു യുവ ഫാസ്റ്റ് ബൗളറാണ്. ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ, ശക്തമായ ബൗളിംഗ് ആക്രമണമുള്ള ടീമാണ് വിജയിക്കുക, കാരണം പിച്ചുകൾ ബാറ്റിംഗിന് അനുകൂലമായിരിക്കും. അക്രം പറഞ്ഞു.