ആദ്യ സെഷനിൽ വാർണർ വിളയാട്ട്

Newsroom

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷനിൽ ഡേവിഡ് വാർണർ നേടിയ അർധ സെഞ്ച്വറിയുടെ മികവിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ 117-0 എന്ന നിലയിൽ ആണ്. അവസാന ടെസ്റ്റ് സീരീസ് കളിക്കുന്ന ഡേവിഡ് വാർണർ ആണ് ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇതുവരെ 67 പന്തിൽ നിന്ന് 72 റൺസ് വാർണർ അടിച്ചു. 11 ഫോറും 1 സിക്സും അടങ്ങുന്നത് ആണ് വാർണറിന്റെ ഇന്നിംഗ്സ്.

വാർണർ 23 12 14 10 20 07 480

ഉസ്മാൻ ഖവാജ 37 റൺസുമായി വാർണറിന് ഒപ്പം ക്രീസിൽ ഉണ്ട്. 84 പന്തിൽ നിന്ന് ആണ് ഖവാജ 37 റൺസ് എടുത്തത്. അഞ്ചു ഫോറുകൾ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. 4.68 എന്ന മികച്ച റൺറേറ്റിൽ ആണ് ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നത്. പാകിസ്താന്റെ പ്രധാന ബൗളർ ഷഹീൻ അഫ്രീദി 9 ഓവറിൽ 45 റൺസ് ഇതുവരെ വഴങ്ങി.