ഡേവിഡ് വാർണർ ഏകദിനത്തിൽ നിന്നും വിരമിച്ചു

Newsroom

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തനിക്ക് കുടുംബത്തിന് സമയം തിരികെ നൽകണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാർണർ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയിൽ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണ്. വാർണർ പറഞ്ഞു.

വാർണർ 23 12 31 22 51 20 046

രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തിൽ രാവിലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇടങ്കയ്യൻ ഓപ്പണർ എകദിന ഫോർമാറ്റിൽ 97.26 സ്ട്രൈക്ക് റേറ്റിൽ 6932 റൺസ് നേടിയിട്ടുണ്ട്. 37 കാരനായ ഓപ്പണർ ജനുവരി 3 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തോടെ തന്റെ അവസാന ടെസ്റ്റ് മത്സരവും കളിക്കും.