Picsart 23 06 05 11 48 38 731

കോഹ്ലിയുടെ ഭാഗ്യം തിരികെയെത്തി എന്ന് ഗവാസ്കർ

വിരാട് കൊഹ്ലിക്ക് തന്റെ ഭാഗ്യം തിരിച്ചുകിട്ടിയതായി സുനിൽ ഗവാസ്‌കർ. കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഭാഗ്യവും അദ്ദേഹത്തിന് അനുകൂലമായി പോകാൻ തുടങ്ങി എന്നും, അത് അദ്ദേഹത്തിന് കാര്യങ്ങൾ അനുകൂലമാക്കി കൊടുത്തു എന്നും ഗവാസ്കർ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഗവാസ്കർ.

“ഓരോ കളിക്കാരനും മോശം സമയത്തിലൂടെ കടന്നുപോകുന്നു. അതാണ് കോഹ്ലിക്ക് സംഭവിച്ചത്. പിന്നീട് അവൻ റൺസ് നേടാൻ തുടങ്ങിയപ്പോഴും തുടക്കത്തിൽ കാര്യങ്ങൾ കോഹ്ലിക്ക് പഴയത് പോലെ എളുപ്പമായിരുന്നില്ല.” ഗവാസ്കർ പറഞ്ഞു.

“ക്യാച്ചുകൾ ഡ്രോപ്പ് ചെയ്യപ്പെടുന്നു, അല്ലെങ്കിൽ ക്യാച്ചുകൾ ഫീൽഡറിൽ നിന്ന് അൽപ്പം അകലെയായി മാറുന്നു.. അങ്ങനെ ഓരോ ബാറ്റർക്കും ആവശ്യമുള്ള ചെറിയ ഭാഗ്യം, കോഹ്ലിയിലേക്ക് തിരികെ വന്നു ”ഗവാസ്‌കർ പറഞ്ഞു.

“കോഹ്ലിക്ക് അതിശയകരമായ ഒരു ക്യാരക്ടർ ഉണ്ട്, റണ്ണുകൾ അടിച്ചു കൂട്ടാനുള്ള ദാഹം അദ്ദേഹത്തിന് ഉണ്ട്, അതിനാൽ അവൻ റണ്ണുകളിലേക്ക് തിരിച്ചെത്തിയതിൽ അതിശയിക്കാനില്ല.” ഗവാസ്കർ കൂട്ടിച്ചേർത്തു.

Exit mobile version