ബോള്‍ ഷൈനിംഗിന് തുപ്പല്‍ ഉപയോഗിക്കുന്നതിനെ ഐസിസി വിലക്കുന്നതില്‍ കാര്യമില്ലെന്ന് ഡേവിഡ് വാര്‍ണര്‍

Sports Correspondent

കൊറോണ കാരണം ക്രിക്കറ്റ് കളി മുടങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി കളി പുനരാരംഭിക്കുമ്പോള്‍ എടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിയമാവലി ഐസിസി പുറത്ത് വിട്ടിട്ടുണ്ട്. അതിലൊന്നാണ് ബോള്‍ ഷൈന്‍ ചെയ്യുവാനായി തുപ്പല്‍ ഉപയോഗിക്കരുതെന്നത്. അതിനെതിരെ ക്രിക്കറ്റ് ലോകത്ത് തന്നെ പലയിടത്ത് നിന്നും എതിര്‍പ്പുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഡേവിഡ് വാര്‍ണറും ഐസിസിയുടെ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നില നിന്നിരുന്ന സംഭവമാണ് ഇതെന്നും ക്രിക്കറ്റ് നടക്കുമ്പോള്‍ ഈ ഒരു കാരണം മാത്രമല്ല കൊറോണ പകരുന്നെങ്കില്‍ അതിന് കാരണമാകുക എന്ന് വാര്‍ണര്‍ പറഞ്ഞു. ഡ്രസ്സിംഗ് റൂം പങ്കുവയ്ക്കുമ്പോളും ഫീല്‍ഡ് ചെയ്യുമ്പോളും എല്ലാം കൊറോണയ്ക്ക് കാരണം ആകുവാനുള്ള സാധ്യതയുണ്ട്.

എന്നിരുന്നാലും താനല്ല ഇതില്‍ വിദഗ്ധാഭിപ്രായം പറയുവാന്‍ അര്‍ഹനെന്ന് പറഞ്ഞ വാര്‍ണര്‍ മെഡിക്കല്‍ അധികാരികള്‍ ഇതില്‍ ഒരു തീരുമാനം എടുക്കുമെന്നും പറഞ്ഞു.