ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻ ആകാനുള്ള വിലക്ക് നീക്കി, ബിബിഎല്ലിൽ സിഡ്നി തണ്ടർ ക്യാപ്റ്റൻ ആകും

Newsroom

2018 ലെ സാൻഡ്പേപ്പർ വിവാദത്തിനു ശേഷം വന്ന ഡേവിഡ് വാർണറുടെ ആറ് വർഷത്തെ ക്യാപ്റ്റൻസി വിലക്ക് ഔദ്യോഗികമായി നീക്കി. വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) സിഡ്‌നി തണ്ടറിൻ്റെ ക്യാപ്റ്റനാകാൻ അദ്ദേഹത്തെ അനുവദിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റ കമ്മീഷൻ വാർണറുടെ കേസ് അവലോകനം ചെയ്തു, വിലക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ നല്ല പെരുമാറ്റം കണക്കിലെടുത്തണ് തീരുമാനം.

Davidwarner

റിവ്യൂ സമയത്ത് വാർണറുടെ പക്വതയെയും മാന്യമായ പ്രതികരണത്തെയും പാനൽ പ്രശംസിച്ചു, എതിരാളികളെ സ്ലെഡ്ജിംഗ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ മാറിയ പെരുമാറ്റത്തെ അംഗീകരിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ക്‌ലിയും വാർണർ ക്യാപ്റ്റൻസിയിലേക്ക് മടങ്ങിവരുന്നതിന് പിന്തുണ അറിയിച്ചു,