ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി താരം ജയദേവ് ഉനദ്കട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എക്കാലെത്തെക്കാളും വലിയ വെല്ലുവിളിയാണ് ഇന്ത്യൻ ടീമിൽ എത്താൻ വേണ്ടതെന്നും ഉനദ്കട് പറഞ്ഞു. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ 67 വിക്കറ്റുകൾ വീഴ്ത്തി ഉനദ്കട് മികച്ച ഫോമിലെത്തിയിരുന്നു. ഈ സീസണിൽ രഞ്ജി ട്രോഫി കിരീടം നേടിയ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഉനദ്കട്.
അതെ സമയം ക്രിക്കറ്റിന്റെ നിശ്ചിത ഓവർ ഫോർമാറ്റുകളിലും ഈയിടെയായി തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നുണ്ടെന്നും എല്ലാ ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരം ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉനദ്കട് പറഞ്ഞു. 2010ൽ തന്റെ 19മത്തെ വയസ്സിൽ ഇന്ത്യക്ക് വേണ്ടി നടത്തിയ ഉനദ്കട് തുടർന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. അതെ സമയം ഇന്ത്യക്ക് വേണ്ടി 7 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും ഉനദ്കട് കളിച്ചിട്ടുണ്ട്.