കോഹ്ലിക്ക് ഉപദേശവുമായി പാക് പേസർ ഷോയബ് അക്തർ. കോഹ്‌ലി ഇനി ഇന്ത്യക്ക് ആയി T20 കളിക്കേണ്ടതില്ല എന്നാണ് അക്തർ പറയുന്നത്. ടി20 കളിക്കുന്നത് കോഹ്ലിയുടെ ഊർജ്ജം കളയുകയാണ് എന്നും 100 സെഞ്ച്വറി എന്ന ലക്ഷ്യത്തിനായി കോഹ്ലി ടി20 ഉപേക്ഷിക്കണം എന്നും അക്തർ പറഞ്ഞു. 75 അന്താരാഷ്ട്ര സെഞ്ച്വറികൾ കോഹ്ലി ഇതിനകം നേടിയിട്ടുണ്ട്.
സ്‌പോർട്‌സ് ടാക്കിനോട് സംസാരിച്ച അക്തർ, കോഹ്ലി ഇനിയും 6 മുതൽ 8 വർഷം വരെ ഇന്ത്യക്കായി കളിക്കണം എന്നും സച്ചിന്റെ അവിശ്വസനീയമായ സെഞ്ച്വറി റെക്കോർഡ് മറികടക്കണം എന്നും പറഞ്ഞു.
“ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, നിങ്ങൾ എന്നോട് ചോദിച്ചാൽ, അവൻ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ മാത്രം നിൽക്കണം എന്ന് എനിക്ക് തോന്നുന്നു.T20I ഫോർമാറ്റ് അവന്റെ കോഹ്ലിയുടെ ഊർജ്ജം ചോർത്തുന്നുണ്ട്” അക്തർ പറഞ്ഞു.
അദ്ദേഹം തുടർന്നു, “അദ്ദേഹം ടി20യിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്, കോഹ്ലി അത് ആസ്വദിക്കുന്നുമുണ്ട്. എന്നാൽ കോഹ്ലി തന്റെ ശരീരം സംരക്ഷിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 34 വയസ്സായി. അയാൾക്ക് 6 മുതൽ 8 വർഷം വരെ എളുപ്പത്തിൽ കളിക്കാനാകും. അദ്ദേഹം 30-50 ടെസ്റ്റ് മത്സരങ്ങൾ കൂടി കളിക്കുകയാണെങ്കിൽ, ആ ടെസ്റ്റ് മത്സരങ്ങളിൽ തന്നെ 25 സെഞ്ച്വറി നേടാൻ ആകും.” അക്തർ പറഞ്ഞു.