ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് സംശയമേന്യെ ഏവരും സമ്മതിച്ചു തരുമെങ്കിലും വിരാട് കോഹ്‍ലിയുടെ നായകത്വത്തില്‍ ഏറെ എതിര്‍ അഭിപ്രായം പല ക്രിക്കറ്റ് നിരീക്ഷകരും ഉയര്‍ത്താറുണ്ട്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലൈ കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ക്യാപ്റ്റനും പൂര്‍ണ്ണനല്ലെന്ന് പറഞ്ഞ കുംബ്ലൈ, കോഹ്‍ലിയുടെ ക്യാപ്റ്റന്‍സി പഠനം ഇനിയും തുടരേണ്ടതുണ്ടെന്ന് ഇന്ത്യയുടെ ചാമ്പ്യന്‍ സ്പിന്നര്‍ വ്യക്തമാക്കുന്നത്.
പൂര്‍ത്തിയായ ഒരു ഉല്പന്നമായി ഒരു ക്യാപ്റ്റനെയും വിലയിരുത്തുവാനാകില്ല, ഇത് നിരന്തരം പഠനം തുടരേണ്ടൊരു പ്രക്രിയയാണ്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഉണ്ടായ അനുഭവങ്ങളില്‍ നിന്ന് വിരാട് പുതിയ പാഠം പഠിക്കും. ഓരോ പരമ്പരയും ഇതുപോലെയുള്ള പുതിയ അനുഭവങ്ങളാവും.