എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ ഹോം മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ വിരാട് കോഹ്‌ലിയുടെ വിരലിന് പരിക്കേറ്റിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ റൺ ചേസിന്റെ 12-ാം ഓവറിൽ ബൗണ്ടറി തടയാൻ ശ്രമിച്ചപ്പോഴാണ് 36-കാരന് പരിക്കേറ്റത്.

എന്നിരുന്നാലും, വരാനിരിക്കുന്ന മത്സരങ്ങളിൽ കോഹ്‌ലിയുടെ ലഭ്യതയെക്കുറിച്ച് ആശങ്കാകുലരായ ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് ആർസിബി മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ കോഹ്‌ലി സുഖമായിരിക്കുന്നുവെന്ന് ആരാധകർക്ക് ഉറപ്പ് നൽകി. പരിക്ക് സാരമല്ല എന്നും അടുത്ത മത്സരത്തിൽ കോഹ്ലി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.