രഞ്ജി ട്രോഫിയുടെ അവസാന രണ്ട് റൗണ്ടുകൾക്കുള്ള ഡൽഹിയുടെ 22 അംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം കളിക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. 2012-13 സീസണിൽ അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ച കോഹ്‌ലിക്ക് ഒപ്പം ഋഷഭ് പന്തും ഡെൽഹി ടീമിൽ ഉണ്ട്. പന്ത് കളിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 23 മുതൽ 25 വരെ രാജ്കോട്ടിൽ ഡൽഹി സൗരാഷ്ട്രയെ നേരിടും, തുടർന്ന് ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ റെയിൽവേസിനെതിരെയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഡി പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഡൽഹിയെ ആയുഷ് ബദോണി തന്നെയാകും നയിക്കുക.