ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന 2027 ലോകകപ്പ് വരെ ഏകദിനങ്ങളിൽ കളിക്കുന്നത് തുടരുമെന്ന് വിരാട് കോഹ്‌ലി സ്ഥിരീകരിച്ചു. 2025 ലെ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ, 2027 ലെ ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് കോഹ്‌ലി സൂചന നല്‍കി.

“അടുത്ത വലിയ ചുവടുവയ്പ്പ്. എനിക്കറിയില്ല, അടുത്ത ലോകകപ്പ് നേടാൻ ശ്രമിക്കും,” കോഹ്‌ലി പറഞ്ഞു.
2025-ൽ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ജയിച്ചെങ്കിലും, ഏകദിന ക്രിക്കറ്റിൽ തനിക്ക് പൂർത്തിയാക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടെന്ന് കോഹ്‌ലി വിശ്വസിക്കുന്നു, പ്രത്യേകിച്ച് 2023-ലെ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതിന് ശേഷം.
ഇന്ത്യയുടെ അടുത്ത പ്രധാന ഏകദിന പരമ്പര 2025 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കും. ഓസ്‌ട്രേലിയയിൽ ഇന്ത്യ അടുത്തിടെ തോറ്റ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിൽ നിരാശനായ കോഹ്‌ലി, ഇത് തന്റെ അവസാന പര്യടനമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു.