നാളെ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയും ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് പുതിയ റെക്കോർഡ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ജയിക്കുകയായണെങ്കിൽ ഓസ്‌ട്രേലിയയിൽ രണ്ടിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്‌ലി മാറും.
നിലവിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ക്യാപ്റ്റനായി ജയിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മുഷ്‌താഖ് മുഹമ്മദുമാണ് ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഏഷ്യൻ ക്യാപ്റ്റന്മാർ. ഇരു ക്യാപ്റ്റന്മാരും 5 മത്സരങ്ങളിൽ നിന്നാണ് 2 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയയിൽ ജയിച്ചത്. വിരാട് കോഹ്‌ലി 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഓസ്ട്രേലിയയിൽ 2 ടെസ്റ്റ് മത്സരങ്ങൾ ജയിച്ചത്.
നേരത്തെ 2018-19 സീസണിൽ വിരാട് കോഹ്‌ലി നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. അന്ന് 2 മത്സരങ്ങളിലാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ജയിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. അതെ സമയം തന്റെ ഭാര്യ അനുഷ്‍ക ശർമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കും.