ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി തന്റെ ഇതിഹാസ കരിയറിൽ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടി ചേർത്തു. പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 287 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മുൻ റെക്കോർഡ് ഉടമയായ സച്ചിൻ ടെണ്ടുൽക്കറിനെക്കാൽ (350 ഇന്നിംഗ്സ്) 63 ഇന്നിങ്സ് കുറവേ കോഹ്ലിക്ക് വേണ്ടി വന്നുള്ളൂ.

കുമാർ സംഗക്കാര (378 ഇന്നിംഗ്സ്) ആണ് 14000 റൺസ് കടന്ന മറ്റൊരു ബാറ്റർ. കോഹ്ലിക്ക് ഈ നാഴികക്കല്ല് എത്താൻ വെറും 16 റൺസ് മാത്രമേ ഇന്ന് ആവശ്യമുണ്ടായിരുന്നുള്ളൂ. ഹാരിസ് റൗഫിന്റെ പന്തിൽ ബൗണ്ടറി നേടിയാണ് അദ്ദേഹം ആ നാഴികക്കല്ലിൽ എത്തിയത്.