വില്യംസണും ബോൾട്ടുമില്ല, ശ്രീലങ്കക്കെതിരെയുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാൻഡ്

ശ്രീലങ്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. മൂന്ന് ടി20 മത്സരങ്ങളാണ് ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ളത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ടീമിൽ ഇടം നേടിയിട്ടില്ല.  കൂടാതെ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല. രണ്ടു താരങ്ങൾക്കും വിശ്രമം അനുവദിക്കാൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ ഫാസ്റ്റ് ബൗളർ ടിം സൗത്തീയാവും ന്യൂ സിലാൻഡിനെ നയിക്കുക. ശ്രീലങ്കയിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് മൂന്ന് സ്പെഷ്യലിസ്റ് സ്പിന്നർമാരെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇഷ് സോധി, മിച്ചൽ സാന്റ്നർ, ടോഡ് അസിൽ എന്നിവരാണ് ടീമിൽ ഇടം നേടിയ സ്പിന്നര്മാർ. സെപ്റ്റംബർ 1 മുതലാണ് ശ്രീലങ്കയും ന്യൂ സിലാൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരം.

New Zealand Squad: Tim Southee (c), Todd Astle, Tom Bruce, Colin de Grandhomme, Lockie Ferguson, Martin Guptill, Scott Kuggeleijn, Daryl Mitchell, Colin Munro, Seth Rance, Mitchell Santner, Tim Seifert (wk), Ish Sodhi, Ross Taylor.

Previous articleആർച്ചറുടെ തീയുണ്ടകൾ അവസാനിച്ചിട്ടില്ല, ഓസ്‌ട്രേലിയയോട് കരുതിയിരിക്കാൻ പറഞ്ഞു ബെൻ സ്റ്റോക്‌സ്
Next articleന്യൂസിലാണ്ടിനോടുള്ള അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ജപ്പാനെതിരെ മികച്ച വിജയവുമായി ഇന്ത്യ