രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചു എങ്കിലും ഇന്ന് വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് വിനയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. . അവർക്ക് 400നു മുകളിൽ ലീഡ് ഉണ്ടായിരുന്നു.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.
25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 8ആം വിക്കറ്റിലും വിദർഭ കൂട്ടുകെട്ട് പടുത്തതോടെ റിസൾട്ട് വരില്ല എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും കനേവാറിനെയും ബേസിൽ പുറത്താക്കിയത് ആശ്വാസമായി. പിന്നാലെ നചികേത് സർവതെയുടെ പന്തിൽ പുറത്തായി. പത്താം വിക്കറ്റ് വീഴ്ത്താനും കേരളം പ്രയാസപ്പെട്ടു. നാൽകണ്ടെ 50 പൂർത്തിയാക്കിയതോടെ കേരളം സമനിലക്ക് തയ്യാറായി.