ഐപിഎൽ ആരംഭിച്ചുകഴിഞ്ഞാൽ, ലേലത്തിൽ നൽകിയ തുക വിഷയം അല്ല എന്ന് വെങ്കിടേഷ് അയ്യർ. തന്റെ വിലയെ ചോദ്യം ചെയ്ത വിമർശകർക്ക് മറുപടി നൽകുക ആയിരുന്നു വെങ്കിടേഷ് അയ്യർ. ₹23.75 കോടിക്ക് വാങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ, ഇന്നലെ ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 60 റൺസ് നേടി വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവച്ചു.

“ഐപിഎൽ ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ വില ₹20 ലക്ഷമോ ₹20 കോടിയോ ആകട്ടെ പ്രശ്നമല്ല. പണം ടീമിലെ എന്റെ പങ്കിനെ നിർവചിക്കുന്നില്ല. ടീമിന്റെ വിജയത്തിന് സംഭാവന നൽകുക എന്നത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“ഞാൻ കള്ളം പറയില്ല, സമ്മർദ്ദമുണ്ട്. പക്ഷേ അത് എന്റെ ടീമിനെ വിജയിപ്പിക്കാൻ ഞാൻ എങ്ങനെ സഹായിക്കുന്നു എന്നതാണ് പ്രധാനം, എനിക്കായി എത്ര പൈസ ചിലവാക്കി അല്ലെങ്കിൽ എത്ര റൺസ് നേടുന്നു എന്നതിൽ അല്ല” അദ്ദേഹം പറഞ്ഞു.