മാച്ച് ഫിക്സിംഗിന്റെ സമയത്ത് സല്‍മാന്‍ ബട്ടിന് ഇത്തരം വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു – മൈക്കല്‍ വോണ്‍

Michaelvaughan

മൈക്കല്‍ വോണ്‍ നടത്തുന്ന താരങ്ങളുടെ താരതമ്യങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ടിനെതിരെ മൈക്കല്‍ വോണ്‍. ഇത്തരം വ്യക്തനിറഞ്ഞ ആശയവും അഭിപ്രായവും സല്‍മാന്‍ ബട്ടിന് മാച്ച് ഫിക്സിംഗിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

സല്‍മാന്‍ ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ടെന്നും എന്നാല്‍ താരത്തിന് 2010ല്‍ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അത് നന്നായേനെ എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്.

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ കോഹ്‍ലിയെപ്പോലെ ഏവരും അദ്ദേഹത്തെ വാഴ്ത്തിയേനെ എന്ന് പറഞ്ഞ വോണിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം.

Previous articleഇഞ്ച്വറി ടൈമിൽ ഗോളുമായി ഗോൾകീപ്പർ അലിസൺ, ലിവർപൂളിന് ആവേശകരമായ വിജയം
Next articleഅത്ലറ്റിക്കോ മാഡ്രിഡിന് കിരീടം ഒരു വിജയം മാത്രം അകലെ, പ്രതീക്ഷ നിലനിർത്തി റയലിനും വിജയം, ബാഴ്സക്ക് നിരാശ