ഏഷ്യാ കപ്പിലെ നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഐസിസി പുരുഷന്മാരുടെ ടി20 ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. വരുണിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും ഇത് ഒരു വലിയ നാഴികക്കല്ലാണ്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുൺ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയ വരുൺ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ യുഎഇയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി, അകീൽ ഹൊസൈൻ, ആദം സാംപ, ആദിൽ റഷീദ് എന്നിവരും ടോപ് ഫൈവിൽ ഉണ്ട്.