2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിൻ്റെ രച്ചിൻ രവീന്ദ്രയെ ‘പ്ലയർ ഓഫ് ദ ടൂർണമെൻ്റ്’ ആയി തിരഞ്ഞെടുതിനെ എതിർത്ത് അശ്വിൻ. വരുൺ ചക്രവർത്തി ആയിരുന്നു ഈ അവാർഡിന് അർഹൻ എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ വിശ്വസിക്കുന്നു.

എല്ലാ മത്സരങ്ങളിലും ചക്രവർത്തി പങ്കെടുത്തില്ലെങ്കിലും, ഇന്ത്യയുടെ കിരീടം യാത്രയിൽ വരുൺ കാര്യമായ സ്വാധീനം ചെലുത്തി.
“എന്ത് പറഞ്ഞാലും ചെയ്താലും ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് വരുൺ ചക്രവർത്തിയായിരുന്നു. അത്രയും വലിയ വ്യത്യാസമായിരുന്നു അദ്ദേഹം ഉണ്ടാക്കിയത്. വരുൺ എക്‌സ് ഫാക്ടറും പുതുമയും കൊണ്ടുവനന്നു” അശ്വിൻ പറഞ്ഞു.
ഫൈനലിൽ ഗ്ലെൻ ഫിലിപ്‌സിനെ ചക്രവർത്തി പുറത്താക്കിയത് അശ്വിൻ പ്രത്യേകം എടുത്തുകാട്ടി. “വരുൺ ചക്രവർത്തി ഇല്ലായിരുന്നുവെങ്കിൽ, ഈ കളി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, അവനായിരുന്നു ഏറ്റവും വലിയ വ്യത്യാസം” അശ്വിൻ കൂട്ടിച്ചേർത്തു.
“ബുമ്ര ഇല്ലാതെ ഈ ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി നേടി. ഞാൻ അതിൽ വളരെ സന്തോഷവാനാണ്. ലോകം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം എത്താൻ കുറച്ച് സമയമെടുക്കുമെന്ന് ഞാൻ കരുതുന്നു.” – അശ്വിൻ പറഞ്ഞു.