ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിൽ പ്രധാന പങ്ക് വഹിച്ച മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, ടെസ്റ്റ് ക്രിക്കറ്റിനോടുള്ള തൻ്റെ ഇഷ്ടം പ്രകടിപ്പിച്ചു, എന്നാൽ തൻ്റെ ബൗളിംഗ് ശൈലി ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിന് അനുയോജ്യമല്ലെന്ന് സമ്മതിച്ചു.

2024 ഒക്ടോബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയതിന് ശേഷം അതിവേഗം ഇന്ത്യയുടെ പ്രധാന താരമായി നാറിയ ചക്കരവർത്തി, ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, തൻ്റെ വേഗത്തിലുള്ള ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് അദ്ദേഹം സമ്മതിച്ചു.
“എനിക്ക് (ടെസ്റ്റ് ക്രിക്കറ്റിൽ താൽപ്പര്യമുണ്ട്), പക്ഷേ എൻ്റെ ബൗളിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ല,” വരുൺ ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു. “എൻ്റേത് ഏതാണ്ട് മീഡിയം പേസ് പോലെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ, നിങ്ങൾ തുടർച്ചയായി 20-30 ഓവർ ബൗൾ ചെയ്യണം. എൻ്റെ ബൗളിംഗ് ശൈലി വെച്ച് എനിക്ക് അത് ചെയ്യാൻ കഴിയില്ല.” വരുൺ പറഞ്ഞു.
“ഞാൻ വേഗത്തിൽ പന്തെറിയുന്നതിനാൽ, എനിക്ക് പരമാവധി ബൗൾ ചെയ്യാൻ കഴിയുന്നത് 10-15 ഓവറുകളാണ്, അത് റെഡ് ബോളിന് അനുയോജ്യമല്ല. ഞാൻ ഇപ്പോൾ 20 ഓവറും 50 ഓവറും ഉള്ള വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.