രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 35-കാരൻ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ജാർഖണ്ഡ് പുറത്തായതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 2023-24 ആഭ്യന്തര സീസണിന് ശേഷം റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആരോൺ, തൻ്റെ യാത്രയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കിട്ടു:
ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആരോൺ 2011-ൽ ആണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ചത്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം ഒമ്പത് ഐപിഎൽ സീസണുകളിൽ കളിച്ചു.
2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ കിരീടവും അദ്ദേഹം നേടി.