14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം എന്ന് സുനിൽ ഗവാസ്കർ. രാജസ്ഥാൻ റോയൽസിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏപ്രിൽ അവസാനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവ ഇടങ്കയ്യൻ ബാറ്റർ ഇന്നലെ മുംബൈക്ക് എതിരെ ഡക്കിൽ പോയിരുന്നു.

അവനെ ഇപ്പോൾത്തന്നെ വാനോളം പുകഴ്ത്തരുത് എന്ന് ഗവാസ്കർ പറഞ്ഞു. സൂര്യവംശിയെപ്പോലുള്ള യുവ പ്രതിഭകൾക്ക് വളരാൻ സമയവും സാഹചര്യവും ആവശ്യമാണെന്ന് ഗവാസ്‌കർ ആരാധകരെയും വിദഗ്ധരെയും ഓർമ്മിപ്പിച്ചു.
“അവൻ കൂടുതൽ മികച്ചവനായി വരും. പക്ഷേ നമ്മൾ അവനുമേൽ അമിത പ്രതീക്ഷകളുടെ ഭാരം ഏൽപ്പിക്കരുത്. അരങ്ങേറ്റ മത്സരത്തിൽ പോലും അവൻ ആദ്യ പന്തിൽ സിക്സർ നേടി – അത്തരം സമ്മർദ്ദം ഒരു കെണിയായി മാറിയേക്കാം,” ഗവാസ്കർ പറഞ്ഞു.