കാണികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ കോവിഡ് വാക്സിന്‍ കാര്‍ഡുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇസിബി

England

ജൂണ്‍ 21ന് ഇംഗ്ലണ്ടിലെ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുവാനിരിക്കേ ഗ്രൗണ്ടുകളില്ല‍ ആളുകള്‍ പഴയ പടിയില്‍ നിറയുമെന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

ഇതിനായി പ്രൈംമിനിസ്റ്റര്‍ ജോറിസ് ജോണ്‍സണോട് ബോര്‍ഡ് അപ്പീല്‍ ചെയ്യുകയും ചെയ്തു. നിലവില്‍ ഇംഗ്ലണ്ടില്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മേയ് 17 മുതല്‍ 25 ശതമാനം കാണികളെ അനുവദിക്കുവാനാണ് തീരുമാനം. പിന്നീട് അടുത്ത മാസം അവസാനത്തോടെ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെങ്കിലും സാമൂഹിക അകലം നിലനില്‍ക്കുമെന്നാണ് അറിയുന്നത്.

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള കാണികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഒരു ക്രമം ആണ് ഏവരുടെയും സുരക്ഷയ്ക്ക് ഏറ്റവും ഉത്തമം എന്നാണ് ബോര്‍ഡിന്റെ ആവശ്യം. കോവിഡ് വാക്സിനേഷന്‍ കാര്‍ഡോ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റോ കാണിച്ചാല്‍ മാത്രം സ്റ്റേഡിയത്തില്‍ അനുവാദം ലഭിയ്ക്കുന്ന തരത്തിലുള്ള സംവിധാനം ഇംഗ്ലണ്ടില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

പ്രീമിയര്‍ ലീഗ്, ദി ഫുട്ബോളഅ‍ അസോസ്സിയേഷന്‍, ലോണ്‍ ടെന്നീസ് അസോസ്സിയേഷന്‍, വിംബിള്‍ഡണ്‍, റഗ്ബി ഫുട്ബോള്‍ യൂണിയന്‍, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് തുടങ്ങി മറ്റു പല സ്പോര്‍ട്സ് അസ്സോസ്സിയേഷനുകളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.

Previous article“സോണിനെ പോലെ തന്റെ മകൻ ഡൈവ് ചെയ്തിരുന്നു എങ്കിൽ ഭക്ഷണം കൊടുക്കില്ലായിരുന്നു”
Next articleഅത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും നിരാശ, ലാലിഗ കിരീട പോരാട്ടം ആവേശത്തിൽ