വീണ്ടും അമേരിക്ക ബംഗ്ലാദേശിനെ നാണംകെടുത്തി, പരമ്പര സ്വന്തം

Newsroom

ടി20 ലോകകപ്പിനു മുമ്പ് ഒരു തവണ കൂടെ അമേരിക്കയ്ക്ക് വൻ വിജയം. ഇന്ന് രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ അമേരിക്ക പരാജയപ്പെടുത്തി. ഇന്ന് ആറ് റൺസിന് ആയിരുന്നു അമേരിക്കയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര അമേരിക്ക ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി.

അമേരിക്ക24 05 24 01 06 30 242

ഇന്ന് ആദ്യം ബാറ്റു ചെയ്ത അമേരിക്ക 20 ഓവറിൽ 144-6 എന്ന സ്കോർ ആണ് എടുത്തത്. 42 റൺസുമായി മോനക് പട്ടേൽ ആണ് ഇന്ന് അമേരിക്കയുടെ ടോപ് സ്കോറർ ആയത്. 31 റൺസുമായി സ്റ്റീവൻ ടെയ്ലർ, 35 റൺസുമായി ആരോൺ ജെയിംസ് എന്നിവരും അമേരിക്കയ്ക്ക് ആയി തിളങ്ങി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് ആകെ 138 റൺസ് എടുക്കാനെ ആയുള്ളൂ. അവർ 19.3 ഓവറിൽ ഓളൗട്ട് ആയി. 36 റൺസ് എടുത്ത ഷാന്റോയും 30 റൺസ് എടുത്ത ഷാകിബും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്. അമേരിക്കയ്ക്ക് ആയി അലി ഖാൻ 3 വിക്കറ്റും സൗരഭ്, ഷാഡ്ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.