കൊറോണ വൈറസ് ബാധയെ തുടർന്ന് ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമാണെന്ന് വെസ്റ്റിൻഡീസ് ബൗളിംഗ് ഇതിഹാസം മൈക്കിൾ ഹോൾഡിങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങളായ ഷിംറോൺ ഹേറ്റ്മേയർ, ഡാരൻ ബ്രാവോ, കീമോ പോൾ എന്നിവർ വിട്ടുനിന്നിരുന്നു.
ഇംഗ്ലണ്ടിൽ ഡാരൻ ബ്രാവോയുടെയും ഹേറ്റ്മേയരുടെയും സേവനം വെസ്റ്റിൻഡീസിന് ലഭിക്കാത്തത് തിരിച്ചടിയാണെന്നും ഹോൾഡിങ് പറഞ്ഞു. വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം താരങ്ങൾ വിട്ടുനിന്നത് ദൗർഭാഗ്യകരമാണെന്നും എന്നാൽ അവരെ ഇംഗ്ലണ്ടിലേക്ക് പോവാൻ നിർബന്ധിക്കാൻ പറ്റില്ലെന്നും ഹോൾഡിങ് പറഞ്ഞു. ഈ താരങ്ങൾ എല്ലാം മികച്ച പ്രതിഭയുള്ളവരാണെന്നും അത്കൊണ്ട് തന്നെ അവരുടെ സേവനം വെസ്റ്റിൻഡീസിന് ലഭിക്കാത്തത് തിരിച്ചടിയാണെന്നും ഹോൾഡിങ് പറഞ്ഞു.
ഡാരൻ ബ്രാവോക്ക് ഇംഗ്ലണ്ട് പരമ്പര തന്റെ കരിയർ തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നെന്നും കൂടുതൽ മത്സരങ്ങൾ കളിച്ച് വെസ്റ്റിൻഡീസിന്റെ വലിയ താരമാവാനുള്ള അവസരമായിരുന്നു ഇതെന്നും ഹോൾഡിങ് പറഞ്ഞു. അതെ സമയം ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.