വാതുവെപ്പ് വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വാർത്തകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ മുൻപിൽ താരം തന്നെ സമീപിച്ച രണ്ട് വാതുവെപ്പുകാരുടെ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം ഉമർ അക്മറിനെ ലാഹോറിൽ വെച്ച് രണ്ട് വാതുവെപ്പുകാർ സമീപിച്ചുവെന്നാണ് വിവരം. ഒരു പാർട്ടിയിൽ വെച്ചാണ് ഇവരെ പരിചയപെട്ടതെന്ന് ഉമർ അക്മൽ സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഇവരുമായുള്ള ചർച്ചകളിൽ എന്ത് കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് ഉമർ അക്മൽ അച്ചടക്ക സമിതിയുടെ മുൻപിൽ വെളിപ്പെടുത്തിയില്ല.
നേരത്തെ അഴിമതി വിരുദ്ധ നിയമത്തിലെ ചില നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ താരത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നു.