പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക നടപടി നേരിടുന്ന ഉമര്‍ അക്മലിന്റെ ഹിയറിംഗ് ഏപ്രില്‍ 27ന് നടക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഫസല്‍-ഇ-മിരന്‍ ചൗഹന്‍. തിങ്കളാഴ്ച താരത്തിനോട് ഹാജരാകുവാന്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്.
രണ്ട് തവണ ബുക്കികകള്‍ സമീപിച്ചത് അറിയിക്കാന്‍ വിട്ടതിനാണ് താരത്തിനെതിരെ നടപടി. എന്നാല്‍ തനിക്ക് വാദിക്കാന്‍ ഒന്നുമില്ലെന്ന് താരം തീരുമാനിച്ചിരുന്നു. ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലാണ് ഹിയറിംഗ്. കൊറോണയുടെ സുരക്ഷ നടപടികള്‍ എല്ലാം സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചാവും ഹിയറിംഗ് എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഫെബ്രുവരി 20ന് താത്കാലികമായി അക്മലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ താരത്തിന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനായില്ലായിരുന്നു.