അന്തിമ ലക്‌ഷ്യം 2023 ലോകകപ്പ് കളിക്കുകയാണെന്ന് ഡേവിഡ് വാർണർ

Staff Reporter

2023ലെ ഏകദിന ലോകകപ്പ് കളിക്കുകയാണെന്ന് തന്റെ പ്രധാന ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. തനിക്ക് ലോകകപ്പ് കളിക്കാനാവുമോ എന്നത് കാത്തിരുന്നു കാണാമെന്നും നിലവിൽ വിക്കറ്റുകളുടെ ഇടയിൽ ഓടുന്നതിൽ തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും 33കാരനായ ഡേവിഡ് വാർണർ പറഞ്ഞു.

നിലവിൽ തന്റെ ഫിറ്റ്നസ് മികച്ചതാണെന്നും കുറച്ചു വർഷം കൂടെ മൂന്ന് ഫോർമാറ്റിലും കളിയ്ക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാർണർ പറഞ്ഞു. അതെ സമയം അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം യുവതാരങ്ങൾക്ക് അവസരം നൽകാൻവേണ്ടി ടി20യിൽ വിരമിക്കുമെന്ന സൂചനയും വാർണർ നൽകി.

ടി20 വഴി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായിരുന്നെന്നും യുവതാരങ്ങൾക്ക് വളർന്നുവരാനുള്ള മികച്ചൊരു പ്ലാറ്റ്ഫോം ആണ് ടി20 ക്രിക്കറ്റ് എന്നും വാർണർ പറഞ്ഞു.