പ്രമുഖ താരങ്ങളെയും ഐസിസിയുടെ അനുമതിയുമെല്ലാം ലഭിച്ചുവെങ്കിലും പ്രഥമ യുഎഇ T20x നടത്തുവാനാകില്ലെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ഫ്രാഞ്ചൈസികളില്‍ മൂന്നെണ്ണത്തിനെ വാങ്ങുവാനായി ആരും എത്തിയില്ല എന്ന കാരണത്താലാണ് ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുകയാണെന്ന് ബോര്‍ഡ് തീരുമാനിച്ചത്.
ഐക്കണ്‍ താരങ്ങളായി ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര, ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരുമായി കരാറിലേര്‍പ്പെട്ടുവെങ്കിലും രണ്ട് ടീമുകളെ മാത്രമേ വാങ്ങുവാന്‍ ആളുകള്‍ എത്തിയിരുന്നുള്ളു.
നേരത്തെ യുഎഇയില്‍ നടത്തുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഈ ടൂര്‍ണ്ണമെന്റ് ബാധിക്കുമെന്നൊരു പരാതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് അസോസ്സിയേറ്റ് രാജ്യങ്ങളുടേതായി മാറ്റി വയ്ക്കപ്പെടുന്നത്.
ഹോങ്കോംഗ് ടി20 ബ്ലിറ്റ്സ് 2019ലേക്ക് മാറ്റിയപ്പോള്‍ യുഎഇയുടെ ഫ്രാഞ്ചൈസി ടി20 ലീഗ് ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.