32-4 എന്ന നിലയിൽ നിന്ന് പൊരുതി ജയിച്ചു, ഇന്ത്യ U19 ലോകകപ്പ് ഫൈനലിൽ

Newsroom

അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. 2 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49ആം ഓവറിലേക്ക് 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തിൽ 32-4 എന്ന നിലയിലായിരുന്ന ഇന്ത്യയെ ക്യാപ്റ്റൻ ഉദയ് സഹരണും സച്ചിൻ ദാസും ചേർന്ന് ആണ് കരകയറ്റിയത്.

ഇന്ത്യ 24 02 06 21 08 21 144

ഇരുവരും അഞ്ചാം വിക്കറ്റിൽ 171 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. സച്ചിൻ ദാസ് 95 പന്തിൽ നിന്ന് 96 റൺസ് എടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും താരം അടിച്ചു. ക്യാപ്റ്റൻ ഉദയ് സഹരൺ 124 പന്തിൽ 84 റൺസുമായി പുറത്താകുമ്പോൾ ആകെ ഒരു റൺ മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. വലിയ പ്രയാസമില്ലാതെ ആ റൺ നേടി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇനി പാകിസ്താനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇന്ത്യ ഫൈനലിൽ നേരിടുക. ഞായറാഴ്ച ആണ് ഫൈനൽ നടക്കുക.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഓപ്പണർ പ്രൊറ്റോരിയസ് 76 റൺസുമായി ടോപ് സ്കോറർ ആയി. 64 റൺസുമായി സെലെറ്റ്സ്വൈനും അവർക്കായി തിളങ്ങി.

ഇന്ത്യ 24 02 06 16 55 09 471

ഇന്ത്യക്ക് ആയി മുഷീർ ഖാൻ 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. രാജ് ലിംബാനി 9 ഓവറിൽ 60 റൺസ് വഴങ്ങു 3 വിക്കറ്റും വീഴ്ത്തി. നമൻ തിവാരി, സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.