കാനഡയെ 95 റൺസിന് തോൽപ്പിച്ച് സിംബാബ്‌വെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ 95 റൺസിന് കാനഡയെ തോൽപ്പിച്ചാണ് സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് നേടിയത്. സെഞ്ചുറി പ്രകടനം പുറത്തെടുത്ത ഇമ്മാനുവൽ ബാവയുടെ പ്രകടനമാണ് സിംബാബ്‌വെക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അർഥ ഇമ്മാനുവൽ ബാവ പുറത്താവാതെ 105 റൺസാണ് എടുത്തത്. 50 റൺസ് എടുത്ത ടഗ്വെറ്റും 54 റൺസ് എടുത്ത് പുറത്താവാതെ നിന്ന ചിറാവുവും സിംബാബ്‌വെ സ്കോർ ഉയർത്തി. കാനഡക്ക് വേണ്ടി അഖിൽ കുമാർ 3 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത കാനഡ 176 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. കാനഡയുടെ മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ വാലറ്റമാണ് കാനഡയുടെ തോൽവിയുടെ ഭാരം കുറച്ചത്.  26 റൺസ് എടുത്ത് പുറത്താവാതെ നിന്ന ബേദിയും 26 റൺസ് എടുത്ത ജോഷിയുമാണ് കാനഡയുടെ ടോപ് സ്‌കോറർ. സിംബാബ്‌വെക്ക് വേണ്ടി ഏൻഡ്ലേല, മാധവേറെ, നുൻഗു എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.