റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ജേക്കബ് ബൂല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കെനിയയെ കശാപ്പ് ചെയ്യുമ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്ത്യന്‍ വംശജനായ ജേക്കബ് ജറോദ് നരന്‍ പട്ടേല്‍ ഭൂല എന്ന 18 വയസ്സുകാരന്‍ പുതിയ ഒരു റെക്കോര്‍ഡിനു കൂടി ഉടമയാവുകയായിരുന്നു. 144 പന്തില്‍ നിന്ന് 180 റണ്‍സ് നേടിയ ബൂല യൂത്ത് ഏകദിനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന താരം എന്ന നേട്ടം കൂടി ഇന്ന് നടന്ന ലോകകപ്പ് മത്സരത്തില്‍ സ്വന്തമാക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 245 റണ്‍സാണ് രച്ചിന്‍ രവീന്ദ്രയോടൊപ്പം ബൂല ഇന്ന് നേടിയത്. രച്ചിന്‍ 117 റണ്‍സ് നേടി പുറത്തായി.

ഓസ്ട്രേലിയയുടെ തിയോ ഡോര്‍പോളസ് നേടിയ 179* എന്ന റെക്കോര്‍ഡാണ് ഇന്നത്തെ ഇന്നിംഗ്സിലൂടെ ബൂല തകര്‍ത്തത്. 10 ബൗണ്ടറിയും 5 സിക്സും നേടിയ ബൂല 47ാം ഓവറില്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial