സിംബാബ്‍വേയ്ക്കെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് 155 റണ്‍സ് വിജയ ലക്ഷ്യം

U-19 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സിംബാബ്‍വേയ്ക്കെതിരെ 155 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിംഗിനിതിരെ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ സിംബാബ്‍വേ 48.1 ഓവറില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആയി. മില്‍ട്ടണ്‍ ശുംഭ(36) ആണ് ടോപ് സ്കോറര്‍. 30 റണ്‍സുമായും വെസ്ലേ മാധവേരേയും 31 റണ്‍സ് നേടി ലിയാം നിക്കോളസ് റോഷേയും ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഇന്ത്യയ്ക്കായി അങ്കുല്‍ സുധാകര്‍ റോയ് നാല് വിക്കറ്റ് നേടി കഴിഞ്ഞ മത്സരത്തിലേത് പോലെ മികച്ച ഫോമില്‍ പന്തെറിഞ്ഞു. അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version